IndiaLatest

കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയര്‍ന്നും ചില സമയത്ത് താഴ്ന്നും നിലനില്‍ക്കും. അടുത്ത വേരിയന്റ് വരുമ്പോള്‍ വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍. അത് സാധാരണമായി അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” ഡോ രാജീവ് ജയദേവന്‍ പറഞ്ഞു.

ഒമിക്രോണിനെ പോലെ തന്നെ അടുത്ത കോവിഡ് വേരിയന്‍റിനും വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകും. മറ്റ് വകഭേദങ്ങളെ പോലെ അടുത്ത വകഭേദത്തിനും ജനിതക ഘടനയില്‍ വ്യതിയാനമുണ്ടാവും. രോഗം വന്നതുമൂലം ലഭിച്ച പ്രതിരോധ ശേഷി കൊണ്ടോ വാക്സിന്‍ സ്വീകരിച്ചതു മൂലമുള്ള പ്രതിരോധി ശേഷിയേയും കവച്ചുവെക്കാനുള്ള ശേഷി പുതിയ വേരിയന്‍റിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button