LatestThiruvananthapuram

പത്ത്, പ്ലസ് ടു കുട്ടികള്‍ക്ക് സായാഹ്ന ക്ലാസ്; അഭിനന്ദിച്ച്‌ മന്ത്രി ശിവന്‍കുട്ടി

“Manju”

കഴക്കൂട്ടം ; പത്താം ക്ലാസ്, പ്ലസ് ടു കുട്ടികള്‍ക്ക് പഠന പിന്തുണക്കായി സായാഹ്ന ക്ലാസ്സുമായി കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഓരോ ക്ലാസിലും ടെസ്റ്റ് നടത്തി പഠനനിലവാരം വിലയിരുത്തിയാണ് സായാഹ്ന ക്ലാസിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

പത്താം ക്ലാസില്‍ 30 കുട്ടികളും ഹയര്‍സെക്കന്‍ഡറിയില്‍ 34 കുട്ടികളുമാണ് സായാഹ്ന ക്ലാസില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലഘുഭക്ഷണവും നല്‍കുന്നുണ്ട്. പരീക്ഷാഭീതി അകറ്റാനുള്ള പ്രത്യേക സെഷനുകളും സായാഹ്ന ക്ലാസിന്റെ ഭാഗമാണ്. ഒരു ദിവസം രണ്ട് വീതം അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്കൂള്‍ സന്ദര്‍ശിച്ചു. കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മാതൃക മറ്റു സ്കൂളുകള്‍ക്കും പിന്തുടരാവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 

Related Articles

Back to top button