IndiaKeralaLatest

പാകിസ്താനില്‍ ബസ് അപകടം; 18 മരണം, 30 പേര്‍ക്ക് പരിക്ക്

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അമിതവേഗത്തിലോടിയ ബസ് വളവ് തിരിയുന്നതിനിടെ അപകടം. ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. ഖുസ്ദാര്‍ ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാര്‍കാന ജില്ലയില്‍ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അതിവേഗത്തില്‍ വളവ് തിരിയുന്നതിനിടയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles

Back to top button