KeralaLatest

പരീക്ഷപ്പേടിയകറ്റാന്‍ ‘മാര്‍ഗ്ഗദീപവു’മായി ശാന്തിഗിരി ഗുരുമഹിമ

“Manju”

 

പോത്തന്‍കോട് : കോവിഡ് മഹാമാരിയ്ക്ക് ശേഷം സ്കൂളുകള്‍ തുറന്നത് പരീക്ഷക്കാലത്ത്. പരീക്ഷയെന്നുകേട്ടാല്‍ പേടിക്കുന്ന കുട്ടികള്‍ക്ക് സ്വാന്തനവുമായി ശാന്തിഗിരി ഗുരുമഹിമ. ശാന്തിഗിരി ആശ്രമത്തിലെ പെണ്‍കുട്ടികളുടെ കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമ പരീക്ഷാപ്പേടിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു. ഫെബ്രുവരി 26, ശനി രാത്രി 7 മണിയ്ക്ക് സൂം ല്‍ നടക്കുന്ന ക്ലാസ് നയിക്കുന്നത് മികച്ച അധ്യാപകനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള പ്രശസ്ത ട്രെയിനറും, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറും നെയ്യാറ്റിന്‍കര കുളത്തൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാളുമായ എ.കെ. സുരേഷ് കുമാറാണ്. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറല്‍), തിരുവനന്തപുരം (സിറ്റി), ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് ഏരിയകളെ സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ടാണ് ‘മാര്‍ഗ്ഗദീപം ‘എന്ന പേരില്‍ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button