InternationalLatest

യുഎന്‍ ആസ്ഥാനത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് വിദേശകാര്യ മന്ത്രി

“Manju”

ന്യൂയോര്‍ക്ക് : ഐക്യരാഷ്‌ട്ര സഭ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്തു. ‘സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി പ്രവര്‍ത്തിച്ച വിട്ടുവീഴ്ചയില്ലാത്ത വക്താവ്’ എന്നാണ് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത്. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് യുഎന്‍ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. യുഎന്‍ പൊതുസഭയുടെ 77-ാമത് സെഷന്‍ പ്രസിഡന്റ് സിസാബ കൊറോസിയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജും ചടങ്ങില്‍ പങ്കെടുത്തു. മഹാത്മഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്‍ ‘ വൈഷ്ണവ് ജാന്‍ തോ’ ചടങ്ങില്‍ പരായണം ചെയ്തു. യുഎന്‍ ആസ്ഥാനത്ത് ആദ്യമായാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യ സമ്മാനിച്ച ഗാന്ധി പ്രതിമയാണ് സ്ഥാപിച്ചത്. പത്മശ്രീ ജേതാവും ഇന്ത്യന്‍ ശില്‍പിയുമായ റാം സുതാറാണ് പ്രതിമ നിര്‍മ്മിച്ചത്.

Related Articles

Back to top button