IndiaLatest

സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ 2 ന് ആരംഭിക്കും

“Manju”

ഡല്‍ഹി: സിബിഎസ്‌ഇ 10,12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ 2 ന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് ആരംഭിക്കുമെന്നും അറിയിച്ചു. സ്‌കൂളുകളില്‍ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ 2ന് ആരംഭിക്കണം. ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പ് പ്രാക്ടിക്കല്‍ എക്‌സാം തീര്‍ക്കണമെന്നുമാണ് നിര്‍ദേശം.

12ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറത്തുനിന്ന് നിരീക്ഷകരുണ്ടാകും. 10 വിദ്യാര്‍ത്ഥികള്‍ വീതം ഉള്‍പ്പെടുന്ന ബാച്ചായി തിരിച്ച്‌ ലാബില്‍ പരീക്ഷ നടത്തണം. പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കുകള്‍, ക്ലാസ് അവസാനിക്കുന്നതിന് മുന്‍പ് അപ്ലോഡ് ചെയ്യണം.

Related Articles

Back to top button