IndiaLatest

യുക്രെയിനില്‍ നിന്ന് എത്തുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: യുദ്ധഭൂമിയായ യുക്രെയിനില്‍ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിര്‍ദ്ദേശം ഇക്കാര്യത്തില്‍ ലഭിച്ചതായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.

യുക്രെയിനില്‍ നിന്നുള‌ള ഇന്ത്യക്കാരുമായി റുമേനിയയില്‍ നിന്നും രണ്ട് വിമാനങ്ങളാണ് എത്തുക. ഒന്ന് മുംബയിലും മറ്റൊന്ന് ഡല്‍ഹിയിലും എത്തും. ഇതിലുള‌ള മലയാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഡല്‍ഹിയില്‍ തന്നെ താമസ സൗകര്യം ഏര്‍പ്പെടുത്താനും സൗജന്യമായി നാട്ടിലെത്തിക്കാനുമാണ് തീരുമാനം.

ഇന്ന് നാലുമണിയോടെയാണ് യുക്രെയിനില്‍ നിന്നുള‌ള ആദ്യ സംഘം ഡല്‍ഹിയില്‍ എത്തുക. റുമേനിയന്‍ തലസ്ഥാനമായ ബുക്കാറെസ്‌റ്റ് വഴിയാണ് ഇന്ത്യയിലേക്ക് ഇവര്‍ വരുന്നത്. 17 മലയാളികള്‍ അടങ്ങുന്ന 470 പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലെത്തുകയെന്ന് വേണു രാജാമണി അറിയിച്ചു. നിലവില്‍ ഇനിയെന്ത് എന്നത് പ്രവചനാതീതമാണെന്നും യുദ്ധം നിര്‍ത്തി യുക്രെയിനുമായി ചര്‍ച്ചയ്‌ക്ക് റഷ്യ തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button