KeralaKozhikodeLatest

ഇടത് സർക്കാരിന് വോട്ട് ചെയ്യില്ല

“Manju”

ശ്രീജ.എസ്

കോഴിക്കോട് : പിന്‍ വാതില്‍ നിയമനം നടത്തി അര്‍ഹതയുള്ളവരെ കബളിപ്പിച്ച ഇടതു സര്‍ക്കാറിന് വോട്ട് നല്‍കില്ലെന്ന് ആഹ്വാനവുമായി പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരിനു മറുപടി നല്‍കുന്നവര്‍ക്കാണ് വോട്ട് നല്‍കുകയെന്നും അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

50 ലക്ഷത്തോളം വരുന്ന പിഎസ് സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളെയും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 40 ലക്ഷത്തോളം തൊഴിലന്വേഷകരെയും വഞ്ചിക്കുകയായിരുന്നു സര്‍ക്കാരെന്ന് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

നേതാക്കന്മാരുടെ കുടുംബത്തിലുള്ളവര്‍ക്ക് എല്ലാ നിയമങ്ങളും മറികടന്നു നിയമനങ്ങളും എന്നാല്‍ കാലാവധി തീരാറായ 46285 പേരുടെ റാങ്ക് ലിസ്റ്റില്‍ 5000 നിയമനങ്ങള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ഒഴിവുകള്‍ തരാന്‍ സാധ്യമല്ല എന്ന ചില നേതാക്കന്മാരുടെ വാക്കുകള്‍ക്ക് ഇതല്ലാതെ മറുപടിയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ വിശദീകരണം.

Related Articles

Back to top button