LatestThiruvananthapuram

25 സപ്ലൈകോ വില്‍പ്പന ശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്‍പ്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് വൈകുന്നേരം 5.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിനടുത്തുള്ള ഷോപ്പിംഗ് കോപ്ലക്‌സിലാണ് പുതുതായി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. വിവിധ ജില്ലകളില്‍ പുതുതായി ആരംഭിക്കുന്നതും നവീകരിച്ചതുമായ സപ്ലൈകോ മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ ഇതിനൊപ്പം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ മെച്ചപ്പെട്ട സേവനങ്ങള്‍ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നതിന് 100 ദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആദ്യ വില്‍പ്പന നിര്‍വഹിക്കും.

പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ 25 മാവേലി വില്‍പ്പനശാലകളാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

Related Articles

Back to top button