ErnakulamKeralaLatest

തിങ്കളാഴ്ച്ച മുതല്‍ എറണാകുളത്ത് കര്‍ശന നിയന്ത്രണം

“Manju”

കൊച്ചി: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെയും ജില്ലയില്‍ 2348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്.

കൊവിഡ് കണക്കുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും ജനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകള്‍ തുറന്നപ്പോള്‍ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ്. ഗതാതഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും.

ഓണം വരുന്നതോട് കൂടി വളരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകള്‍ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവുമാണ് അതുകൊണ്ട് തിങ്കളാഴ്ച്ച മുതല്‍ കര്‍ശനമായ പരിശോധനയും സുരക്ഷയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. ഡിജിപി യുടെ നേതൃത്വത്തില്‍ 4 ഡി വൈ എസ് പി മാര്‍ക്ക് എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ക്കുള്ള ചുമതല നല്‍കിയിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിനിയോഗിച്ചുകൊണ്ടുള്ള പരിശോധനകള്‍ ഉണ്ടാകും. കൂടാതെ ഓണത്തോട് അനുബന്ധിച്ച്‌ എത്തുന്ന ലഹരി വസ്തുക്കളുടെ വരവ് എത്തുന്നു എന്ന സൂചനകളും പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. എറണാകുളം ജില്ലയില്‍ കൊവിഡ് പ്രതിരോധം, ഓണത്തിരക്ക് കുറയ്ക്കുക, മയക്കുമരുന്ന് കഞ്ചാവ് മാഫിയകളെ തടയുക എന്നതാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം.

Related Articles

Back to top button