IndiaLatest

ഡല്‍ഹി മെട്രോ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു

“Manju”

ഡല്‍ഹി മെട്രോ അടുത്ത തിങ്കളാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. തിങ്കളാഴ്ച മുതല്‍ 100 ശതമാനം ശേഷിയോടെ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കും.
അതേസമയം ഡല്‍ഹിയില്‍ മാസ്ക് ധരിക്കാതെ ഒന്നിലധികം പേര്‍ക്ക് കാറില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

എന്നാല്‍, പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നേരത്തെ, കാറില്‍ തനിച്ച്‌ യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കാതിരിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നിലധികം പേര്‍ക്ക് കാറില്‍ മാസ്ക് ധരിക്കാതെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button