Thiruvananthapuram

സിഡാക് വികസിപ്പിച്ച സാനിക്കഫെ സംഭാവന നല്‍കി

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സിഡാക് തിരുവനന്തപുരം വികസിപ്പിച്ച ഓട്ടോമെറ്റിക് ഹാന്‍ഡ് സാനിറ്റൈസിംഗ് മെഷീനായ ‘സാനിക്കഫെ’ (SANICAFE) ആരോഗ്യ വകുപ്പിന് സംഭാവന ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാനിക്കഫെ ഏറ്റുവാങ്ങി.

സാനിക്കഫെ പൊതുസ്ഥലങ്ങളില്‍ വിജയകരമായി സ്ഥാപിച്ചു വരികയാണ്. സാനിറ്റൈസര്‍ പാഴാകാതെ ടെക്‌നീഷ്യന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ് സാനിക്കഫെയുടെ പ്രത്യേകത. കോവിഡ്-19 ന്റെ ഈ അണ്‍ലോക്ക് ഘട്ടത്തില്‍, കര്‍ശനമായ സാമൂഹിക അച്ചടക്കം പാലിക്കേണ്ടത് പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അത്യന്താപേക്ഷിതമാണ്. എല്ലാവരും പാലിക്കേണ്ട പ്രധാന പ്രോട്ടോക്കോളുകളില്‍ ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസിംഗ്. സാനിക്കഫെയുടെ അടുത്തുകൂടി പോകുന്ന വ്യക്തിയുടെ സാന്നിധ്യം മനസിലാക്കുകയും, കൈ വൃത്തിയാക്കുന്നതിന് ഓഡിയോ/ വിഷ്വല്‍ സൂചന നല്‍കുകയും, സമ്പര്‍ക്കം പുലര്‍ത്താതെ സാനിറ്റൈസര്‍ വിതരണം ചെയ്യുകയും ആണ് സിഡാക് സാനിറ്റൈസറിന്റെ പ്രവര്‍ത്തനരീതിയെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. ഹേമന്ത് ദര്‍ബാരി, സിഡാക് തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഗേഷ് എത്തിരാജന്‍ എന്നിവര്‍ വ്യക്തമാക്കി. കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ് പങ്കെടുത്തു.

Related Articles

Back to top button