LatestThiruvananthapuram

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളി 62-ാം വാര്‍ഷിക നിറവില്‍

“Manju”

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയുടെ 62-ാം വാര്‍ഷിക ആഘോഷം ദില്ലിയില്‍ നടന്നു. ആര്‍ കെ പുരം കേരള സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ കഥകളി ആചാര്യന്മാരെയും കലാകാരന്മാരെയും അനുമോദിച്ചു. ചടങ്ങില്‍ മുഖ്യാഥിതികളായി സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാര്‍, ജോണ്‍ ബ്രിട്ടാസ് എം പി എന്നിവര്‍ പങ്കെടുത്തു.

പലയിടത്ത് നിന്നും മണ്‍മറഞ്ഞ് പോകുന്ന കഥകളിയെ പഴയ കാലങ്ങളിലെ അതേ മാറ്റില്‍ തന്നെ നിലനിര്‍ത്തുകയാണ് ദില്ലിയിലെ മലയാളികള്‍. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കഥകളിയില്‍ പരിശീലനം നേടുന്നവരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണെന്നുളളത് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഭാരതത്തില്‍ തന്നെ ഇതിനേക്കാള്‍ സമ്പൂര്‍ണ്ണമായ കല കണ്ടെത്താന്‍ കഴിയുമോ എന്നും കഥകളി അന്യം നിന്ന് പോകാന്‍ പാടില്ലെന്നും സുപ്രീംകോടതി ജഡ്ജി സി ടി രവികുമാര്‍ പറഞ്ഞു. ചടങ്ങില്‍ പ്രശസ്ത കഥകളി ആചാര്യന്‍ ഈഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയ്ക്ക് അവാര്‍ഡ് സമ്മാനിച്ചു. നമ്മള്‍ എല്ലാവരും ജീവിതത്തില്‍ പല വേഷം കെട്ടി അടുന്നവരാണെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

നമ്മുടെ ഭൂമികയുടെ മഹത്ത്വം മനസിലാക്കുന്നത് കലകളിലൂടെയാണെന്നും മുന്‍പുള്ള കാലങ്ങളില്‍ സത്രീ കഥാപാത്രത്തിന് വേണ്ട പരിഗണന ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഇവിടെ ഒരുപാട് കഥകളി പരിശീലനത്തിനെത്തിയ കലാകാരികളെ കാണാന്‍ സാധിച്ചെന്നും എം.പി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. അലക്‌സാണ്ടര്‍ ജോര്‍ജ്, ശ്രീ കെ.പി മേനോന്‍, ശ്രീ ബാബു പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. ആഘോഷ വേദിയില്‍ ഒരു കൂട്ടം കലാകാരന്‍മാര്‍ കഥകളി അവതരണവും നടത്തി.

 

 

Related Articles

Back to top button