KeralaLatest

കേരളത്തിലെ വിദ്യാര്‍ത്ഥികളോട് വിമാനത്തിലെത്തി മലയാളത്തില്‍ എങ്ങനെയുണ്ടെന്ന് കുശലം ചോദിച്ച്‌ സ്മൃതി ഇറാനി

“Manju”

ന്യൂദല്‍ഹി: ഉക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യയില്‍ തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ വലിയ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്.
ഓരോ സംസ്ഥാനത്തെ കുട്ടികളോട് അവരുടെ ഭാഷയിലാണ് സംസാരം. കേരളത്തിലെ കുട്ടികളോട് ആണ് ആദ്യ കുശലാന്വേഷണം സ്മൃതി നടത്തിയത്. എങ്ങനെയുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ ഒറ്റസ്വരത്തില്‍ അടിപൊളിയെന്ന് മറുപടി നല്‍കി. ഇതുകേട്ട് മന്ത്രി പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ മന്ത്രി തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു. വിമാനത്തില്‍ കുട്ടികള്‍ ഭാരത് മാത കീ ജയ്, വന്ദേമാതരം വിളികളോടെയാണ് മന്ത്രിമാരെ വരവേല്‍ക്കുന്നത്.

Related Articles

Back to top button