IndiaLatest

ഇന്ത്യയ്ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ റഷ്യ

“Manju”

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള അത്യാധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങി പ്രതിരോധമേഖലയില്‍ കരുത്ത് വര്‍ദ്ധിപ്പാന്‍ തയ്യാറായി ഇന്ത്യ. കലാഷ്‌നിക്കോവ് ആക്രമണ റൈഫിളുകള്‍, വ്യത്യസ്ത വ്യോമ പ്രതിരോധ മിസൈല്‍ ടെക്‌നിക്കുകള്‍ എന്നിവയുടെ സൈനിക ഉടമ്പടിയും, മറ്റ് പ്രതിരോധ സംവിധാനങ്ങളുടെ വിതരണവുമാണ് ഇന്ത്യറഷ്യ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 6ന് നടക്കുന്ന വാര്‍ഷിക മോദി-പുടിന്‍ ഉച്ചകോടിക്ക് മുന്നോടിയായി, ഇന്ത്യയും റഷ്യയും സംയുക്തമായി ചേര്‍ന്ന് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യപ്രതിരോധ മന്ത്രിമാര്‍ക്കിടയില്‍ പുരോഗമിക്കുകയാണ്.

പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച്‌ റഷ്യ നേരത്തെ ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാല്‍ യുപിയിലെ അമേത്തിയില്‍ ആറ് ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത് റഷ്യയുടെ ആശങ്ക നീക്കി. പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയും സൈനിക ഉപകരണങ്ങളുടെ വിതരണക്കാരുമായ അമേരിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ് റഷ്യയുടെ ഈ നീക്കം. ഈ മേഖലയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാനാണ് റഷ്യയുടെ ലക്ഷ്യം.

റഷ്യന്‍ ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ സിസ്റ്റം ഐജിഎല്‍എഎസ്, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ ശത്രുക്കളുടെ ലക്ഷ്യങ്ങളെ തകര്‍ക്കാനായി പ്രത്യേകം രൂപ കല്‍പ്പന ചെയ്തതാണ്. ഇന്ത്യന്‍ സൈന്യത്തിന് ഇത്തരത്തിലുള്ള 5,000ത്തിലധികം മിസൈലുകളും ലോഞ്ചറുകളും അനുബന്ധ ഉപകരണങ്ങളും ആവശ്യമാണ്. റഷ്യയുമായുള്ള പ്രതിരോധ കരാറിലൂടെ ഇവ ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൈമാറുമ്പോള്‍ രാജ്യത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിക്കും.

ഇന്ത്യന്‍ വ്യോമ സേനയുടെയും കരസേനയുടെയും കരുത്തായിരുന്ന സിംഗിള്‍ എഞ്ചിന്‍ ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച 200 ട്വിന്‍എഞ്ചിന്‍ കാമോവ് 226ടി ലൈറ്റ് ഹെലികോപ്റ്ററുകള്‍ കൈമാറാനുള്ള ഉടമ്പടി ഇനിയും പൂര്‍ത്തിയായില്ല. ഇവയുടെ സാങ്കേതിക പരിശോധന ഘട്ടത്തിലെ വിശകലനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കാമോവ് 226ടി ലൈറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വയ്കുന്നത്.

ഇന്ത്യ അടുത്ത വര്‍ഷം 21 മിഗ്29 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. കൂടാതെ ഇന്ത്യയുടെ പക്കലുള്ള 59 യുദ്ധവിമാനങ്ങളും നവീകരിക്കും. 12 സുഖോയ് 30 യുദ്ധവിമാനങ്ങളും വാങ്ങും. ഈ രണ്ട് കരാറുകള്‍ക്കയി 20,000 കോടി രൂപയിലധികം ചിലവ് വരും .

Related Articles

Back to top button