KeralaLatest

പ്ലസ് വണ്‍ പരീക്ഷ ഇന്ന് മുതല്‍

“Manju”

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേര്‍ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേര്‍ പെണ്‍കുട്ടികളും 2,12,792 പേര്‍ ആണ്‍കുട്ടികളുമാണ്. കഴിഞ്ഞ അധ്യയന വര്‍ഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങള്‍ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 77,803 പേര്‍. കുറവ് ഇടുക്കിയിലും, 11,008 പേര്‍. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 പേരും പരീക്ഷ എഴുതും. രാവിലെയാണ് പരീക്ഷ. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്‌ട്രോണിക് സിസ്റ്റം, ഫിലോസഫി, കംമ്പ്യൂട്ടര്‍ സയന്‍സ് എന്നീ പരീക്ഷകള്‍ നടക്കും. ഈ മാസം 30ന് പരീക്ഷ അവസാനിക്കും.

Related Articles

Back to top button