KeralaLatest

‘ഡ്രാഗണ്‍’ ഫിഷ്; വില രണ്ടു കോടി, സുരക്ഷയ്ക്ക് കാവല്‍

“Manju”

അലങ്കാര മത്സ്യങ്ങളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് അരോവന അഥവാ ഡ്രാഗണ്‍ ഫിഷ്. ചുവന്ന നിറമുള്ള ഏഷ്യന്‍ അരോവനയ്ക്ക് ഏകദേശം മൂന്നു ലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് രണ്ടു കോടിയിലധികം രൂപയാണ് വില. ആളുകള്‍ക്കിടയില്‍ ഈ മത്സ്യത്തെ കുറിച്ച്‌ പരന്ന വിശ്വാസങ്ങള്‍ തന്നെയാണ് ഇവയെ മൂല്യമുള്ളതാക്കിയത്. നാണയം പോലുള്ള ചെകിളകള്‍ ഉള്ളത് കൊണ്ട് ഇത് ഭാഗ്യം കൊണ്ട് വരുമെന്ന് കരുതുന്നവര്‍ നിരവധിയാണ്.
ഇതോടെ കാടിനുള്ളില്‍ വംശനാശ ഭീഷണി നേരിട്ട മീനിനെ നാട്ടില്‍ സുരക്ഷിതമായി വളര്‍ത്താന്‍ തുടങ്ങി. കോണ്‍ക്രീറ്റ് ടാങ്കുകള്‍ക്കുള്ളില്‍ അതീവസുരക്ഷാ മാര്‍ഗങ്ങളോടെയാണ് ഈ മീനിനെ സംരക്ഷിക്കുന്നത്. കൂടാതെ തോക്കേന്തിയ കാവല്‍ക്കാരും ഇലക്‌ട്രിക് കേബിളുകളും നിരീക്ഷണഗോപുരവുമൊക്കെയായി വലിയ ക്രമീകരണങ്ങളോടെയാണ് ഇവയുടെ ഫാമുകളുള്ളത്. ഇവയെ പ്രദര്‍ശനങ്ങള്‍ക്ക് എത്തിച്ചാല്‍ പോലും വന്‍ സുരക്ഷയോടെ മാത്രമേ കാണിക്കാറുള്ളൂ. വംശനാശഭീഷണി ഉള്ളതിനാല്‍ രാജ്യാന്തര തലത്തില്‍ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയുമൊക്കെ കുറ്റകരമാണ്.

Related Articles

Back to top button