InternationalLatest

മോദിയ്ക്ക് നന്ദി അറിയിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി

“Manju”

ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയിനില്‍ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശികളെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രക്ഷിച്ച്‌ നാട്ടിലെത്തിച്ചതിനാണ് നന്ദി അറിയിച്ചത്.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പാകിസ്ഥാന്‍, ടുണീഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും യുക്രെയിനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. തന്നെയും തന്റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തിയ ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ചുകൊണ്ട് അസ്മ ഷഫീക്ക് എന്ന പാകിസ്ഥാന്‍ വിദ്യാര്‍ത്ഥിനിയും സമൂഹ മാദ്ധ്യമത്തിലൂടെ ഇന്ന് രംഗത്തെത്തിയിരുന്നു.

യുക്രെയ്നില്‍ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയായിരുന്നു തുടക്കം മുതല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. മറ്റ് രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ കൈയൊഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ രക്ഷാദൗത്യം ഓരോ ദിനവും ഊര്‍ജിതമാക്കുകയാണ്.

Related Articles

Back to top button