IndiaLatest

മൈസൂരു എക്സ്പ്രസ് വേയില്‍ ജൂലായ് ഒന്ന് മുതല്‍ രണ്ടാം ഘട്ട ടോള്‍ പിരിവ്

“Manju”

ബംഗളൂരു മൈസൂരു എക്സ്പ്രസ് വേയില്‍ ജൂലായ് ഒന്ന് മുതല്‍ രണ്ടാം ഘട്ട ടോള്‍ പിരിവ് ആരംഭിക്കും. ഇതോടെ വൻ തുകയാണ് ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് ടോളായി നല്‍കേണ്ടി വരിക. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള പാതയിലാണ് ടോള്‍ പിരിവ് തുടങ്ങുന്നത്. ടോള്‍ പ്ലാസ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ജൂലായ് ഒന്നിന് രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക.

ടോള്‍ പ്ലാസയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ജീവനക്കാരും ഉദ്യോഗസ്ഥരും കളക്ഷൻ ബൂത്തുകളില്‍ സജ്ജീകരിച്ച ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ട്രയല്‍ റണ്‍ നടത്തി. കൂടാതെ ജൂലായ് ഒന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തു. ടോള്‍ പിരിവ് സുഗമമായിരിക്കുമെന്നും അതിനുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച്‌ 14 മുതല്‍ നിദാഘട്ട വരെയുള്ള ബംഗളൂരുമൈസൂരു എക്സ്പ്രസ് വേയുടെ 56 കിലോമീറ്റര്‍ ഭാഗത്ത് ടോള്‍ പിരിക്കാൻ തുടങ്ങിയിരുന്നു. ആകെ മൂന്ന് ടോള്‍ പ്ലാസകളുണ്ടെങ്കിലും രണ്ടിടത്ത് മാത്രമേ ടോള്‍ പിരിക്കുകയുള്ളൂ.

 

 

 

Related Articles

Back to top button