KeralaLatest

ആട്ടിന്‍പാല്‍ കറന്ന് പഞ്ചാബ് മുഖ്യമന്ത്രി

“Manju”

ന്യൂഡെല്‍ഹി: പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരവങ്ങള്‍ ഏറെക്കുറെ ശാന്തമായി എല്ലാവരും തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്.

അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി ചൊവ്വാഴ്ച ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതില്‍ അദ്ദേഹം ആട്ടിന്‍പാല്‍ കറന്നെടുക്കുന്നത് കാണാം. വീഡിയോയിലെ ആശ്ചര്യകരമായ കാര്യമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്, ആട്ടിന്‍പാല്‍ കറക്കുമ്ബോള്‍, ചരണ്‍ജിത് സിംഗ് ചന്നി ഈ ജോലിയില്‍ പുതുമയുള്ളതായി തോന്നുന്നില്ല എന്നതാണ്. അദ്ദേഹം വളരെ അനായാസമായി ആട്ടിന്‍പാല്‍ കറന്നെടുക്കുന്നതായി കാണാം. മാത്രമല്ല, പാല്‍ നേരിട്ട് കുപ്പിയിലാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

വീഡിയോയ്ക്ക് സമ്മിശ്ര കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്. ഒരാള്‍ മുഖ്യമന്ത്രിയെ ‘വിദഗ്ധ സേവകന്‍’ എന്ന് കുറിച്ചപ്പോള്‍, മാര്‍ച് 10 ന് ശേഷം ഇതാണ് ചെയ്യേണ്ടതെന്ന പരിഹാസവും മറ്റൊരാള്‍ എഴുതി. ‘ആടിനെ കറക്കാന്‍ വേണ്ടിയല്ല വോടര്‍മാര്‍ നിങ്ങളെ മുഖ്യമന്ത്രിയാക്കിയത്. മുഖ്യമന്ത്രിയുടെ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നല്ല വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് മയക്കുമരുന്ന് പ്രശ്‌നം തുടച്ചുനീക്കുന്നതിനുമാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്’, തേജീന്ദര്‍ സിംഗ്.എന്ന ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.

എക്‌സിറ്റ് പോളുകള്‍ പ്രകാരം പഞ്ചാബില്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് ഉറപ്പില്ല. ഇത്തവണ ആം ആദ്മി പാര്‍ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വ്യാഴാഴ്ച പഞ്ചാബില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണോ അതോ മറ്റേതെങ്കിലും പാര്‍ടി അധികാരം പിടിക്കുമോ എന്നതിന്റെ ചിത്രം വ്യക്തമാകും.

Related Articles

Back to top button