InternationalLatest

കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ വാക്സിന്‍

“Manju”

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ചെറിയ കുട്ടികള്‍ക്കുള്ള കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകള്‍ അതിവേഗം വിതരണം ചെയ്യുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ ഡോ. പീറ്റര്‍ മാര്‍ക്ക് വെള്ളിയാഴ്ച പറഞ്ഞു. 5 മുതല്‍ 11 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. പീറ്റര്‍ മാര്‍ക്ക് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഫൈസര്‍, സെപ്റ്റംബര്‍ അവസാനത്തോടെ പഠന ഫലങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏജന്‍സിക്ക് അവ വിശകലനം ചെയ്യാനാകുമെന്നും മാര്‍ക്‌സ് പറഞ്ഞു.

Related Articles

Check Also
Close
Back to top button