IndiaInternationalLatest

ലോകനേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി ഒന്നാമത്‌

“Manju”

ന്യൂഡല്‍ഹി: ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്.
‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ 70 ശതമാനം അംഗീകാരം മോദി സ്വന്തമാക്കി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ‘കൂ’ (KOO) വിലൂടെ വ്യക്തമാക്കിയത്.
’70 ശതമാനം അംഗീകാരത്തോടെ അദ്ദേഹം വീണ്ടും ആഗോള നേതാക്കള്‍ക്കിടയില്‍ മുന്നിട്ട് നില്‍ക്കുന്നു, ‘ ഗോയല്‍ പറഞ്ഞു. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരെക്കാള്‍ മുന്നിലാണ് മോദിയെന്ന് സര്‍വേയില്‍ പറയുന്നു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കാനഡ പ്രധാനമന്ത്രി ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രസീല്‍ പ്രസിഡന്റ് ജെയ്‌ര്‍ ബോള്‍സോനാരോ, തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. നേരത്തെയും 70 ശതമാനം അംഗീകാരത്തോടെ മോദി പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
പട്ടിക ഇങ്ങനെ…
1.നരേന്ദ്ര മോദി: 70 ശതമാനം
2. ലോപ് ഒബ്രഡര്‍: 66 ശതമാനം
3. മരിയോ ഡ്രാഗി: 58 ശതമാനം
4. ആംഗല മെര്‍ക്കല്‍: 54 ശതമാനം
5. സ്കോട്ട് മോറിസണ്‍: 47 ശതമാനം
6. ജസ്റ്റിന്‍ ട്രൂഡോ: 45 ശതമാനം
7. ജോ ബൈഡന്‍: 44 ശതമാനം
8. ഫ്യൂമിയോ കിഷിഡ: 42 ശതമാനം
9. മൂണ്‍ ജെ-ഇന്‍: 41 ശതമാനം
10. ബോറിസ് ജോണ്‍സണ്‍: 40 ശതമാനം
11. പെഡ്രോ സാഞ്ചസ്: 37 ശതമാനം
12. ഇമ്മാനുവല്‍ മാക്രോണ്‍: 36 ശതമാനം
13. ജെയര്‍ ബോള്‍സോനാരോ: 35 ശതമാനം
ഓരോ രാജ്യത്തുനിന്നുമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ അഭിപ്രായം തേടിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ഇന്ത്യയില്‍ നിന്ന് 2,126 പേരുടെ അഭിമുഖം മോണിങ് കണ്‍സള്‍ട്ടന്റ് ഓണ്‍ലൈനായി നടത്തിയിരുന്നു.
അമേരിക്കന്‍ ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ മുന്‍നിര നേതാക്കള്‍ക്കുള്ള അംഗീകാര റേറ്റിംഗ് ട്രാക്ക് ചെയ്തിട്ടുണ്ട്.

Related Articles

Back to top button