LatestThiruvananthapuram

‘നവഒലി ജ്യോതിര്‍ദിനം’ റൂറൽ ഏരിയ യൂണിറ്റ് പൊതുയോഗങ്ങൾ നാളെമുതൽ

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനംത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറല്‍ ഏരിയയുടെ യൂണിറ്റ് തല മീറ്റിംഗ് നാളെ മുതല്‍  ആരംഭിക്കും.  ആദ്യദിവസമായ നാളെ ഞായറാഴച  നവഒലി ജ്യോതിർദിനം 23 ആഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ഏരിയ റൂറൽ പരിധിയിൽ വരുന്ന യൂണിറ്റുകളുടെ മീറ്റിംഗ് ആരംഭിക്കും. സ്നേഹപുരം യൂണിറ്റ് മീറ്റിംഗ് രാവിലെ ഞായറാഴ്ച രാവിലെ 9 മണി മുതൽ 10.30വരെ അജിത് കുമാറിന്റെ ഗുരുദാനം ഭവനത്തിൽ വച്ച് നടക്കും. വൈകിട്ട് 4 മണി മുതൽ 5.30വരെ ജ്യോതിപുരം യൂണിറ്റ് മീറ്റിംഗ് ശാന്തിഗിരി വിദ്യാഭവനിൽ വച്ച് നടക്കും.

സർവ്വാദരണീയ ജനനി ദിവ്യ ജ്ഞാനതപസ്വിനി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആദരണീയ സ്വാമി ഗുരുസവിധ് സ്വാമി മുഖ്യപ്രഭാഷണം നടത്തും. ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി സാംസ്കാരിക പ്രവർത്തന വിശദീകരണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി സർവ്വാദരണീയരും ആദരണീയരുമായ സന്യാസി സന്യാസിനിമാര്‍ ആത്മബന്ധുക്കളുടെ ഗൃഹസന്ദർശനം നടത്തിയിരുന്നു.

Related Articles

Back to top button