Latest

ലോകത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം കൊവിഡ് കേസുകള്‍

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.75 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പിന്നിട്ടു. മരണസംഖ്യ 40,98,484 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 38,079 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.91 ശതമാനമായി കുറഞ്ഞു.നിലവില്‍ 4.24 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 3.03 കോടി പേര്‍ രോഗമുക്തി നേടി. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39.96 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. അമേരിക്ക മാത്രമാണ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുത്തു. 6.24 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button