InternationalLatest

എല്ലാ വര്‍ഷവും വാക്സിന്‍ എടുക്കേണ്ടി വരുമെന്ന് ഫൈസര്‍ മേധാവി

“Manju”

ന്യൂയോര്‍ക്ക്: കൊവിഡിനെ നേരിടുന്നതിന് ഇനിമുതല്‍ വര്‍ഷം തോറും വാക്സിന്‍ എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസര്‍ മേധാവി ഡോ ആല്‍ബര്‍ട്ട് ബൗര്‍ല സൂചിപ്പിച്ചു. എല്ലാ വര്‍ഷവും വാക്സിന്‍ സ്വീകരിച്ചാല്‍ കൊവിഡ് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം വര്‍ഷം തോറും പുതിയ വാക്സിന്‍ നിര്‍മിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ ഡോ ആല്‍ബര്‍ട്ട് ബൗര്‍ല വ്യക്തത നല്‍കിയില്ല. നിലവില്‍ ലോകത്ത് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വൈറസിനെതിരായ വാക്സിന്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ഫൈസര്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറില്‍ അ‌ഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ഫൈസര്‍ വാക്സിന് അമേരിക്ക അംഗീകാരം നല്‍കിയിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണെന്നും കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ അപകടത്തിലാകുന്നതെന്നും ബൗര്‍ല പറഞ്ഞു. യൂറോപ്പിലെ അയര്‍ലന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങള്‍ 60 വയസിന് മുകളിലുള്ളവരോട് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഇതിനോടകം അവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദക്ഷിണ ആഫ്രിക്കയിലെ പുതിയ കൊവിഡ് കേസുകള്‍ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായി അധികൃതര്‍ അറിയിച്ചു. കൊവി‌ഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ ആഫ്രിക്കയില്‍ ഇത് കേസുകളുടെ വന്‍ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം 4373 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇത് 8561 കേസുകളായാണ് വര്‍ദ്ധിച്ചത്. ഇതോടെ ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളുടെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button