IndiaKeralaLatest

വ്യാജ പ്രതിരോധ മരുന്ന് വില്‍പ്പന നടത്തിയ നഴ്‌സ് പിടിയില്‍

“Manju”

in mysuru, staff nurse arrested -for-selling-fake-covid-medicine

കോവിഡ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ ഒഴിഞ്ഞ കുപ്പികളില്‍ ഉപ്പുവെള്ളവും ആന്‍റിബയോട്ടിക്കുകളും നിറച്ച്‌ വ്യാജ റെംഡെസിവിര്‍ വില്‍പ്പന നടത്തിയ നഴ്‌സ് അറസ്റ്റിലായതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ​ഗിര്‍ഷാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്.

കോവിഡ് പ്രതിരോധ മരുന്നായ റെംഡിസിവറിന്റെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത വില്‍പ്പന എന്നിവയെക്കുറിച്ച്‌ വ്യക്തമായി വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും അതിനാലാണ് റെയ്ഡ് നടത്തിയതെന്നും മൈസൂരു പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.

ഈ റാക്കറ്റിന് പിന്നിലെ സൂത്രധാരന്‍ ​​ഗിര്‍ഷാണെന്ന് കണ്ടെത്തിയതായാണ് പൊലീസ് വെളിപ്പെടുത്തി. വിവിധ കമ്ബനികളില്‍ നിന്നുള്ള റെംഡിസിവിര്‍ കുപ്പികള്‍ പുനരുപയോഗിച്ച്‌ ആന്‍റിബയോട്ടിക്കുകള്‍ നിറച്ച്‌ വിപണനം നടത്തുകയായിരുന്നു. ഈ വ്യാജമരുന്ന് വില്‍പന എവിടെയൊക്കെ നടത്തിയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button