LatestThiruvananthapuram

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് പുനര്‍നാമകരണം ചെയ്യും

“Manju”

തിരുവനന്തപുരം: ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് പുനര്‍നാമകരണം ചെയ്യാന്‍ അടിയന്തിര നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കാട്ടാക്കട എം.എല്‍.എ ഐ.ബി. സതീഷ് സമര്‍പ്പിച്ച, 16.03.2022 ലെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മഹാത്മാ അയ്യങ്കാളി – പഞ്ചമി മെമ്മോറിയല്‍ സ്‌കൂളെന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്‌കൂള്‍ പി.റ്റി.എ.യുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തീരുമാനങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് സ്‌കൂളിന്റെ പേര് മഹാത്മാ അയ്യങ്കാളി – പഞ്ചമി മെമ്മോറിയല്‍ എന്ന് പുന:നാമകരണം ചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button