IndiaLatest

ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു

“Manju”

ഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ തീരുമാനം.അടുത്തയാഴ്ച മുതലാണ് കൊല്‍ക്കത്ത-ധാക്ക മൈത്രേയി, കൊല്‍ക്കത്ത-ഖുല്‍ന ബന്ധന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്.

“കൊല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് മാര്‍ച്ച്‌ 26 മുതല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. മൈത്രി, ബന്ധന്‍ എക്സ്പ്രസുകള്‍ പഴയ ഷെഡ്യൂള്‍ പ്രകാരം ധാക്കയിലേക്കും ഖുല്‍നയിലേക്കും സര്‍വീസ് നടത്തും,” റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ധാക്കയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന, പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ ആധുനിക ഇന്റര്‍നാഷണല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസാണ് മൈത്രീ എക്സ്പ്രസ്.

Related Articles

Back to top button