IndiaLatest

നദിയില്‍ കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ടീസ്‌ത നദിയില്‍ ശനിയാഴ്ച കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയിലെ മുങ്ങല്‍ വിദഗ്ധരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് 25- കാരനായ താക്കൂര്‍ രസങ്ജി സാവജിയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ചയാണ് സിക്കിമിലെ ഗാംഗ്‌ടോക്കില്‍ നിന്ന് സെവോക്കിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ട്രക്ക് റോഡില്‍ നിന്ന് തെന്നി ടീസ്‌ത നദിയില്‍ വീഴുകയായിരുന്നു. ട്രക്കില്‍ ഒരു സൈനികനും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. സൈനികന് പരിക്കേല്‍ക്കുകയും ഡ്രൈവറെ കാണാതാകുകയും ചെയ്തു. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.

അപകടമുണ്ടായപ്പോള്‍ സൈനികന്‍ വാഹനത്തില്‍ നിന്ന് ചാടി. ട്രക്ക് നദിയിലേക്ക് വീണതിനെ തുടര്‍ന്ന് ഡ്രൈവറെ കാണാതായി. പരിക്കേറ്റ സൈനികന് നിലവില്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവര്‍ക്ക് ഭാര്യയും ഒന്‍പത് മാസം പ്രായമുള്ള മകനുമുണ്ട്.

Related Articles

Back to top button