LatestThiruvananthapuram

കാരുണ്യ ഫാര്‍മസിയില്‍ മരുന്നില്ല ;ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

“Manju”

തിരുവനന്തപുരം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനോട് മരുന്നില്ലെന്ന് പറഞ്ഞ കാരുണ്യ ഡിപ്പോ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. രോഗിയുടെ പരാതിയെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.

രോഗിയുടെ കുറിപ്പടിയിലുണ്ടായിരുന്ന ഒരു മരുന്നും ഫാര്‍മസിയില്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് കാരുണ്യ ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്തത്. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്‌ച്ച വരുത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. നടപടിയെടുക്കണമെന്ന് കെഎംഎസ്‌എല്‍നോട് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബുധനാഴ്ച രാത്രി ഒന്‍പത് മണിക്കാണ് മന്ത്രി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെ വിവിധഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ എല്ലാ കാരുണ്യ ഫാര്‍മസികളിലും മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button