IndiaLatest

നിര്‍ണായക പ്രവചനവുമായി ഗോള്‍ഡ്മാന്‍ സാചസ്

“Manju”

ന്യൂഡല്‍ഹി: അടുത്ത ദശകത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 8.2 ശതമാനം നിരക്കില്‍ വളരാനുള്ള ശേഷിയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാചസ്. ആറ് ശതമാനമായിരിക്കും അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക്. എന്നാല്‍, അത് 8.2 ശതമാനം വരെയാക്കി ഉയര്‍ത്താനുള്ള ശേഷി സമ്പദ്‍വ്യവസ്ഥക്കുണ്ടെന്നാണ് ഗോള്‍ഡ്മാന്‍ സാചസ് പ്രവചിക്കുന്നത്. നാല് സൂചകങ്ങളെ മുന്‍നിര്‍ത്തിയാണ് ഗോള്‍ഡ്മാന്റെ പ്രവചനം. നിക്ഷേപവും ജി.ഡി.പിയും തമ്മിലുള്ള അനുപാതത്തിലെ വളര്‍ച്ച, മനുഷ്യവിഭവത്തിലെ ഉയര്‍ന്ന നിക്ഷേപം, തൊഴില്‍ മേഖലയുടെ പ്രാതിനിധ്യം, ഉല്‍പാദനം എന്നിവയെല്ലാം മുന്‍നിര്‍ത്തിയാണ് ഏജന്‍സി പ്രവചനം നടത്തിയിരിക്കുന്നത്. ഇതില്‍ ഉല്‍പാദന വര്‍ധനവ് വളര്‍ച്ചക്ക് നിര്‍ണായകമാവുമെന്നും സാചസ് വ്യക്തമാക്കുന്നു.

Related Articles

Back to top button