IndiaLatest

കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം: ആറുപേര്‍ മരിച്ചു

“Manju”

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോര്‍ന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഫാക്ടറിയില്‍ മുപ്പതോളം പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പ്ലാന്റിന്റെ നാലാമത്തെ യൂണിറ്റില്‍ സ്ഫോടനവും പിന്നാലെ തീപിടിത്തവും ഉണ്ടായെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. അഗ്നിശമന സേനയും പൊലീസും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയതും പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതും. അപകടത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണമാരംഭിച്ചു. അട്ടിമറി സാദ്ധ്യത ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു.

Related Articles

Back to top button