IndiaLatest

ഡി.കെ. ശിവകുമാറിന്‍റെ മകള്‍ വിവാഹിതയായി

“Manju”

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി. കഫേ കോഫി ഡേ സ്ഥാപകന്‍ പരേതനായ വി.ജി. സിദ്ധാര്‍ത്ഥയുടെ മകനും ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടിയുമായ അമര്‍ത്യ ഹെഗ്‌ഡെയാണ്​ വരന്‍. ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ്​ വിവാഹ ചടങ്ങ്​ നടന്നത്​.

ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്‍റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ്​ സിദ്ധാര്‍ഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ എസ്​.എം കൃഷ്ണയുമായി അദ്ദേഹം പാര്‍ട്ടിയിലുള്ള കാലത്ത്​ തുടങ്ങിയ സുഹൃദ്​ബന്ധം, കൃഷ്​ണ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷവും ഡി.കെ മുറിയാതെ സൂക്ഷിച്ചിരുന്നു. കൃഷ്ണയുടെ മരുമകന്‍ സിദ്ധാര്‍ത്ഥയുമായും ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. 2018 ജൂലൈ 31ന്​ സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുന്നതിന്​ മുമ്പ്​ തന്നെ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ വിയോഗത്തെ തുടര്‍ന്ന്​ വിവാഹം നീട്ടിവെക്കുകയായിരുന്നു.

Related Articles

Back to top button