LatestThiruvananthapuram

കല്യാണ്‍ ജൂവലേഴ്‌സിന്റെ ലുലു മാളിലെ ഷോറൂം ഉദ്ഘാടനം ചെയ്തു

“Manju”

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ തിരുവനന്തപുരം ലുലു മാളിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ക്കൊപ്പം കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ കമ്പനിയുടെ രണ്ടാമത്തെ ഷോറൂമാണിത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കല്യാണ്‍ ജൂവലേഴ്‌സ് കുടുംബത്തിന്റെ ഭാഗമാണെന്നും ഈ ബന്ധം വലിയ ബഹുമതിയാണെന്നും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ പറഞ്ഞു. ഒരു മാളിന്റെ അന്തരീക്ഷത്തില്‍ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമൊരുക്കുന്ന മറ്റൊരു ഷോറൂം തുറക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കല്യാണ്‍ ബ്രാന്‍ഡിന്റെ ഉപയോക്താക്കള്‍ പുതിയ ഷോറൂമിനേയും ഹൃദയപൂര്‍വം സ്വീകരിക്കും എന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് മഞ്ജു പറഞ്ഞു.

കമ്പനി എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിലും സമഗ്രമായ അന്തരീക്ഷം ഒരുക്കുന്നതിലും ഏറെ മുന്നേറുകയും വലിയ നാഴികക്കല്ലുകള്‍ പിന്നിടുകയും ചെയ്തുവെന്ന് പുതിയ ഷോറൂമിനെക്കുറിച്ച്‌ പറയവെ കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കമ്പനിക്ക് വളരെ പ്രധാനപ്പെട്ട വിപണിയായ തിരുവനന്തപുരത്തുതന്നെ പുതിയൊരു ഷോറൂം കൂടി ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഇവിടെയുണ്ട് എന്നതും അഭ്യുദയകാംക്ഷികളോടും ഉപയോക്താക്കളോടും നേരിട്ട് ഇടപഴകാന്‍ സാധിക്കുന്നുവെന്നതും ഏറെ സന്തോഷം നല്കുന്ന കാര്യങ്ങളാണ്. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുന്നതിനൊപ്പം കമ്പനിയുടെ മൂല്യങ്ങളായ വിശ്വാസം, സുതാര്യത എന്നിവയോട് തുടര്‍ന്നും കൂറ് പുലര്‍ത്താന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ 152-ാമത്തേതും ഇന്ത്യയിലെ 122-ാമത്തേതുമായ ഷോറൂമാണ് തിരുവനന്തപുരം ലുലു മാളില്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ആഘോഷത്തിന്റെ ഭാഗമായി അണ്‍കട്ട്, പ്രഷ്യസ് സ്‌റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിപുലമായ ആഭരണ നിരയ്ക്കായി അവതരിപ്പിക്കുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഏറെ ജനപ്രിയമായ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച്‌ നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. 2022 മാര്‍ച്ച്‌ അവസാനം വരെയാണ് ഈ ഓഫറിന്റെ കാലാവധി.

Related Articles

Back to top button