KeralaLatestThiruvananthapuram

തലസ്ഥാനത്തെ കര്‍ശന നിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം : തലസ്ഥാനത്തെ കര്‍ശന നിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പം. പഴം, പച്ചക്കറി കടകള്‍ ഇന്ന് തുറക്കാന്‍ അനുമതിയില്ലെങ്കിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. പ്രത്യേക ദിവസങ്ങളില്‍ കടകള്‍ തുറക്കാമെന്ന നഗരസഭയുടെ നി‍ര്‍ദ്ദേശവും പാളി. കടകള്‍ തുറന്നത് അറിയിപ്പുകള്‍ ലഭിക്കാത്തത് മൂലമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് തലസ്ഥാനത്തെ നഗരപരിധിയില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്. എന്നാല്‍ ഈ അറിയിപ്പ് വ്യാപാരികള്‍ പലരും അറിഞ്ഞില്ല. തിങ്കള്‍ ചൊവ്വ വെള്ളി ശനി ദിവസങ്ങളില്‍ പച്ചക്കറി കടകള്‍ തുറക്കാമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗ തീരുമാനം. എങ്കില്‍ തലസ്ഥാനത്തെ പ്രധാന ചന്തകളായ ചാല, പാളയം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ കടകള്‍ സജീവമായിരുന്നു. ഇതോടെ തലസ്ഥാനത്തെ കര്‍ശനനിയന്ത്രണങ്ങളില്‍ ആശയക്കുഴപ്പമായി. ചരക്ക് ലോറികള്‍ വന്നതാണ് ഇളവുകള്‍ നല്‍കാന്‍ കാരണമെന്ന് മേയ‍ര്‍ കെ ശ്രീകുമാ‍‍ര്‍ പറഞ്ഞു.

Related Articles

Back to top button