InternationalLatest

ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു

“Manju”

കാന്‍ബെറ: കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ സന്തോഷവതിയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആഷ്ലി പറഞ്ഞു. ‘ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’. ഇന്റഗ്രാം പോസ്റ്റില്‍ ആഷ്ലി പറഞ്ഞു.

ജനുവരിയില്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ആഷ്ലി ബാര്‍ട്ടി 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍ കിരീടവും ആഷ്ലി നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 114 ആഴ്ചയായി ലോക ഒന്നാം റാങ്കിലായിരുന്നു ആഷ്ലി.

Related Articles

Back to top button