IndiaLatest

ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹ രോഗികളായിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്നു. ഫംഗസ് ബാധിച്ച്‌ ഇതുവരെ 90 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 1500ഓളം പേര്‍ ചികിത്സയിലുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിലുള്ള സ്റ്റോക്ക് മതിയാകുന്നില്ലെങ്കില്‍ കൂടുതല്‍ ആംഫോട്ടെറിസിന്‍ -ബി അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button