Kerala

ചേർപ്പ് കൊലപാതകത്തിൽ അമ്മയും പ്രതിയായേക്കും

“Manju”

തൃശൂർ: ചേർപ്പിൽ യുവാവിനെ കൊന്ന് സഹോദരൻ കുഴിച്ചു മൂടിയ സംഭവത്തിൽ അമ്മയും പ്രതിയാണെന്ന് വിവരം. സഹോദരന്റെ മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചത് അമ്മയാണെന്ന് പ്രതി മൊഴി നൽകി.അമ്മ നിലവിൽ ആശുപത്രിയിൽ ചികിസ്തയിലാണ് ഡിസ്ചാർജ് ആയ ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോർട്ട്.

ചേർപ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെ്ന്നാണ് വിവരം.

ഈ മാസം 19ന് അർദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ട് ദിവസം മുൻപ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button