InternationalLatest

ട്രാന്‍സ്‌പോര്‍ട് ബസുകളില്‍ സ്മാര്‍ട്ട് സ്ക്രീനുകള്‍

“Manju”

അജ്മാനില്‍ ട്രാന്‍സ്‌പോര്‍ട് ബസുകളില്‍ സ്മാര്‍ട്ട് സ്ക്രീനുകള്‍ സ്ഥാപിച്ചു.. ഇതു വഴി വരാനിരിക്കുന്ന ബസുകളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭ്യമാകും. ഇതോടെ യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ളതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകളെ കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ബസില്‍ സ്ഥാപിച്ച സ്ക്രീനില്‍ തെളിയുകയും അറബിയിലും ഇംഗ്ലീഷിലുമുള്ള ശബ്ദ സന്ദേശം വഴി ലഭ്യമാവുകയും ചെയ്യും.

എമിറേറ്റിലെ ഗതാഗത സംവിധാനത്തിനായുള്ള ഭാവി പദ്ധതികളുടെ ഭാഗമായി എല്ലാ പൊതുഗതാഗത ബസുകളിലും ഈ സേവനം നല്‍കാനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലൈസന്‍സിങ് ഏജന്‍സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ സാമി അലി അല്‍ ജല്ലാഫ് പറഞ്ഞു.

Related Articles

Back to top button