IndiaLatest

കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

“Manju”

ഭുജ്: ഗുജറാത്തിലെ ഭുജിലെ കെ.കെ പട്ടേല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഭുജിലെ കച്ചി ലെവ പട്ടേല്‍ സമാജാണ് ആശുപത്രി നിര്‍മ്മിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭൂകമ്പം തകര്‍ത്തെറിഞ്ഞതെല്ലാം പിന്നില്‍ ഉപേക്ഷിച്ച്‌ ഭുജിലെയും കച്ചിലെയും ജനങ്ങള്‍ തങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് ഈ മേഖലയ്ക്ക് പുതിയൊരു ഭാഗധേയം എഴുതുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ”ഇന്ന് ഈ മേഖലയില്‍ നിരവധി ആധുനിക മെഡിക്കല്‍ സേവനങ്ങള്‍ നിലവിലുണ്ട്. ഈ ശൃംഖലയില്‍, ഭുജിന് ഇന്ന് ഒരു ആധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ലഭിക്കുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലെ ആദ്യത്തെ ചാരിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്. ലക്ഷക്കണക്കിന് സൈനികര്‍, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ എന്നിവര്‍ക്കൊപ്പം കച്ചിലെ ജനങ്ങള്‍ക്കും ഗുണനിലവാരമുള്ള ചികിത്സ ഇത് ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അവ സാമൂഹിക നീതിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ” പാവപ്പെട്ടവര്‍ക്ക് ചെലവുകുറഞ്ഞതും മികച്ചതുമായ ചികിത്സ ലഭ്യമാകുമ്ബോള്‍, അവര്‍ക്ക് വ്യവസ്ഥിതിയിലുള്ള വിശ്വാസം ദൃഢമാകും. ചികിത്സാച്ചെലവിന്റെ വേവലാതിയില്‍ നിന്ന് മോചനം ലഭിച്ചാല്‍, ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ കഠിനാദ്ധ്വാനം ചെയ്യും”, പ്രധാനമന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയിലെ പദ്ധതികളെല്ലാം നടപ്പാക്കിയത് ഈ ചിന്തയുടെ പിന്‍ബലത്തോടെയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

Related Articles

Back to top button