IndiaLatest

ഐഎന്‍എസ് വല്‍സുരയ്ക്ക് രാഷ്ട്രപതി പ്രസിഡന്റ്‌സ്‌ കളര്‍ സമ്മാനിച്ചു

“Manju”

ന്യൂഡല്‍ഹി: വിശ്വസനീയവും, ഒത്തൊരുമയുള്ളതും, യുദ്ധ സജ്ജവുമായ ഒരു ശക്തിയായി ഇന്ത്യന്‍ നാവികസേന ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രൂപാന്തരം പ്രാപിച്ചതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ‘ പരിഗണിക്കപ്പെടുന്ന സുരക്ഷാ പങ്കാളി’ യാണ് ഇന്ത്യന്‍ നാവികസേനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ജാംനഗറില്‍ ഇന്ന് (25 മാര്‍ച്ച്‌ 2022 )INS വല്‍സുരയ്ക്ക് പ്രസിഡന്റ്‌സ്‌ കളര്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി

സമുദ്ര മേഖലയില്‍ നമ്മുടെ രാജ്യ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ നാവികസേന സംരക്ഷിച്ചു വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിശ്ചയദാര്‍ഢ്യത്തോടും ഉറച്ച ബോധ്യത്തോടും കൂടി നമ്മുടെ വിശാലമായ സമുദ്രത്താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന വിധത്തില്‍ സ്ഥിരമായി നാവികസേന വികാസം പ്രാപിക്കുന്നത് ഏറെ അഭിമാനം നല്‍കുന്നതാണെന്ന് ശ്രീ കോവിന്ദ് പറഞ്ഞു. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്, ദൗത്യങ്ങളുടെ വര്‍ദ്ധിക്കുന്ന ആവശ്യകതകളെ നിറവേറ്റാന്‍ ഉതകുന്ന വിധത്തില്‍ ഇന്ത്യന്‍ നാവികസേനാ തങ്ങളുടെ കരുത്ത് ദിനംപ്രതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ആയുധങ്ങള്‍, സെന്‍സറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവകൊണ്ട് സജ്ജമാണ് നമ്മുടെ നാവിക കപ്പലുകളും അന്തര്‍വാഹിനികളും എന്ന് അഭിപ്രായപ്പെട്ട രാഷ്ട്രപതി, യുദ്ധ മുഖങ്ങളിലും മറ്റ് ദൗത്യങ്ങളിലും ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഇത് അവയെ സഹായിക്കുന്നതായും ചൂണ്ടിക്കാട്ടി. യുദ്ധ സമയങ്ങളിലും സമാധാന കാലത്തും രാജ്യത്തിന് നല്‍കിയ അനിതരസാധാരണമായ സേവനത്തിനുള്ള ബഹുമതി എന്നവണ്ണം ഐഎന്‍എസ് വല്‍സുരയ്ക്ക് പ്രസിഡന്റ്‌സ്‌ കളര്‍ സമ്മാനിക്കാനായതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.

 

 

Related Articles

Back to top button