IndiaLatest

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ അമ്മയെ കബളിപ്പിച്ച്‌ പണം തട്ടിയ ആൾ പിടിയിൽ

“Manju”

സിന്ധുമോൾ. ആർ

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അമ്മയെ കബളിപ്പിച്ച്‌ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ മേല്‍നോട്ടക്കാരന്‍ അറസ്റ്റിലായി. ബോബ്ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ് (49) ആണ് പിടിയിലായത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന് ഇയാളെ കൈമാറി.

സിവില്‍ ലൈന്‍സില്‍ ആകാശവാണി സ്ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്ഡെ കുടുംബത്തിന്റേതാണ്. സ്ഥാപനം ബോബ്ഡെയുടെ അമ്മ മുക്ത ബോബ്ഡെയുടെ ഉടമസ്ഥതയിലാണ്. കല്യാണം, റിസപ്ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഇവിടം വാടകയ്ക്കു നല്‍കാറുണ്ട്. ഇതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് തപസ് ഘോഷായിരുന്നു.‌ ഇതിനിടെ പല തവണ തപസ് ഘോഷ് പണം തട്ടിയെടുത്തിരുന്നു . ഇത് ബോധ്യപ്പെട്ട മുക്ത ബോബ്ഡെ സാമ്പത്തിക വഞ്ചനയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് വര്‍ഷത്തിനിടെ തപസ് ഘോഷ് 2.5 കോടി രൂപ തട്ടിച്ചതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button