IndiaLatest

2024 ല്‍ ‘സൂപ്പര്‍ എല്‍ നിനോ’യ്ക്ക് സാധ്യത

“Manju”

‘സൂപ്പര്‍ എല്‍നിനോ’ മുന്നറിയിപ്പുമായി അമേരിക്കന്‍ കാലാവസ്ഥാ പ്രവചന കേന്ദ്രം. 2024 മാര്‍ച്ച്-മെയ് മാസങ്ങളില്‍ സൂപ്പര്‍ എല്‍നിനോയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ അര്‍ദ്ധഗോളത്തിലാകും ഇത് അനുഭവപ്പെടുക. തെക്കന്‍ അമേരിക്കയിലെ പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപവര്‍ധനവാണ് എല്‍നിനോയിലേക്ക് നയിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കും.
ഭക്ഷ്യ ഉത്പാദനം, ജലലഭ്യത എന്നിവയിലുള്ള മാറ്റങ്ങള്‍ക്കും എല്‍നിനോ കാരണമാകും.

അടുത്ത വര്‍ഷം ശക്തമായ എല്‍നിനോയുണ്ടാകാനുള്ള സാധ്യത 75 മുതല്‍ 80 ശതമാനം വരെയാണ്. അതായത് ഭൂമധ്യരേഖാ സമുദ്രോപരിലതലത്തിലെ താപനില ശരാശരിയെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കും. 2 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയര്‍ന്ന് 1997-98, 2015-16 തുടങ്ങിയ വര്‍ഷങ്ങളില്‍ നടന്ന പോലെ വരള്‍ച്ചാ, വെള്ളപ്പൊക്ക സംഭവങ്ങളുമുണ്ടായേക്കാം.

ഇന്ത്യയില്‍ മണ്‍സൂണ്‍ പോലുളളവയെ സൂപ്പര്‍ എല്‍നിനോ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമാകാന്‍ സൂപ്പര്‍ എല്‍നിനോ കാരണമാകും. മണ്‍സൂണ്‍ കാലത്ത് മഴയുടെ അളവ് കുറയും. ഇത് കൂടാതെ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിലേക്ക് സ്ഥിതി വഴിമാറുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കനത്ത മഴ, വെള്ളപ്പൊക്കം പോലുള്ള സംഭവങ്ങളും സൂപ്പര്‍ എല്‍നിനോയുടെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വടക്കന്‍ മേഖലെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക.

Related Articles

Back to top button