India

സൗജന്യ റേഷൻ വിതരണം സെപ്റ്റംബർ വരെ നീട്ടി; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: രാജ്യത്ത് സൗജന്യ റേഷൻ സംവിധാനം നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി സെപ്റ്റംബർ വരെയ്‌ക്കാണ് നീട്ടിയത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം നടന്നത്.

തുടർന്ന് രാജ്യത്ത് സൗജന്യ റേഷൻ വിതരണ സംവിധാനം സെപ്റ്റംബർ വരെ നീട്ടുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തെ ഓരോ പൗരന്മാരുടെയും കൈകളിലാണ് രാജ്യത്തിന്റെ ശക്തി. ഇത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആറ് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. ഇതിനോടകം 80 കോടിയാളുകൾ ഉപഭോക്താക്കളായ പദ്ധതിയാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

2020 മാർച്ചിലാണ് കേന്ദ്രം സൗജന്യ റേഷൻ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 5 കിലോ ഭക്ഷ്യധാന്യം പ്രതിമാസം സൗജന്യമായി ലഭിക്കും. ഇതിനോടകം പലതവണയായി പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചിരുന്നു.

Related Articles

Back to top button