IndiaLatest

ചൈനയുടെ അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ ആര്‍മിയുടെ ശക്തി പ്രകടനം

“Manju”

 

ന്യൂദല്‍ഹി: വ്യോമാഭ്യാസത്തിനിടെ ഇന്‍ഡ്യന്‍ ആര്‍മിയുടെ എയര്‍ബോണ്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിലെ 600 ഓളം പാരാട്രൂപര്‍മാര്‍ സിലിഗുരി ഇടനാഴിക്ക് സമീപം ആകാശത്ത് നിന്ന് ചാടിയിറങ്ങി ശക്തി പ്രകടനം നടത്തി.
ഇതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പ്രദേശം. മാര്‍ച് 24, 25 തീയതികളില്‍ നടന്ന അഭ്യാസത്തിനിടെയായിരുന്നു ഈ പ്രകടനം.

തന്ത്രപ്രധാനമായ മേഖലയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടാമത്തെ അഭ്യാസമാണ് നടക്കുന്നത്. ഇന്‍ഡ്യന്‍ കരസേനയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും, തന്ത്രപരമായും രാജ്യത്തിന്റെ ഒരു പ്രധാന പ്രദേശമായ സിലിഗുരി ഇടനാഴിയെ ഇന്‍ഡ്യയുടെ ‘ചികന്‍ നെക്’ എന്നും വിളിക്കുന്നു.

നേപാള്‍, ഭൂടാന്‍, ബംഗ്ലാദേശ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ഭൂപ്രദേശമാണ് സിലിഗുരി ഇടനാഴി, ചൈനയുമായുള്ള അതിര്‍ത്തിയും സമീപത്താണ്. ഇത് വടക്കുകിഴക്കന്‍ മേഖലയെ ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

നൂതനമായ ഫ്രീ-ഫാള്‍ ടെക്നികുകള്‍, നിരീക്ഷണം, ടാര്‍ഗെറ്റ് പ്രാക്ടീസ്, ശത്രു ലൈനുകള്‍ മുറിച്ചുകടക്കല്‍ തുടങ്ങിയവ പരിശീലിക്കുക എന്നതായിരുന്നു അഭ്യാസത്തിന്റെ ലക്ഷ്യം. സിലിഗുരി തന്ത്രപരമായി പ്രധാനപ്പെട്ടതായത് കൊണ്ടുതന്നെ ഇന്‍ഡ്യന്‍ സൈന്യം, അസം റൈഫിള്‍സ്, അതിര്‍ത്തി സുരക്ഷാ സേന, പശ്ചിമ ബംഗാള്‍ പൊലീസ് എന്നിവ പ്രദേശത്ത് സ്ഥിരമായി പട്രോളിംഗ് നടത്തുന്നുണ്ട്.

Related Articles

Back to top button