LatestThiruvananthapuram

‘താഴ്മ വേണ്ട; അഭ്യര്‍ത്ഥിച്ചാല്‍ മതി’: പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള അപേക്ഷാ ഫോമുകളില്‍ താഴ്മയായി എന്ന വാക്ക് ഒഴിവാക്കി. പകരം അഭ്യര്‍ത്ഥിക്കുന്നു പോലുള്ള വാക്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

മുന്‍പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷ എഴുതുമ്പോള്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ഈ ശൈലിയിലാണ് മാറ്റം വരുത്തുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

സര്‍ വിളി വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് പുതിയ മാറ്റവും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരെ സര്‍/ മാഡം എന്നിങ്ങനെയാണ് സാധാരണ നിലയില്‍ അഭിസംബോധന ചെയ്യാറുള്ളത്. ബ്രിട്ടീഷ് കോളനി വത്കണ കാലത്തെ രീതിയാണ് സര്‍ വിളിയെന്ന് നിരീക്ഷിച്ചാണ് ഇത് ഒഴിവാക്കിയത്.

Related Articles

Back to top button