InternationalLatest

കുട്ടികളില്‍ വാക്സിന്‍ മൂന്നാം ഡോസ് പരീക്ഷിക്കാനൊരുങ്ങി ഫൈസര്‍

“Manju”

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് പരീക്ഷിക്കാനൊരുങ്ങി ഫൈസര്‍. നിലവില്‍ നടത്തി വരുന്ന പരീക്ഷണങ്ങളില്‍ ചെറിയ കുട്ടികള്‍ക്ക് നല്കി വരുന്ന കുറഞ്ഞ രണ്ട് ഡോസ് വാക്സിനില്‍ നിന്ന് മുതിര്‍ന്ന കുട്ടികള്‍ക്ക് നല്‍കുന്ന അതേ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി 6 മാസത്തിനും അഞ്ച് വയസിനും ഇടയിലുള്ള കൂട്ടികള്‍ക്ക് ഒരു കുത്തിവയ്പ്പിന് മൂന്ന് മൈക്രോഗ്രാം ഡോസ് വാക്സിനാണ് നല്കി വരുന്നത്. ഇത് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന 30 മൈക്രോഗ്രാം ഡോസിന്റെ 10 മടങ്ങും അഞ്ച് മുതല്‍ 11 വയസു വരെ പ്രായമുള്ളവര്‍ക്ക് നല്‍കുന്ന 10 മൈക്രോഗ്രാം ഡോസിനേക്കാളും കുറവാണ്.

രണ്ട് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 10 മൈക്രോഗ്രാം അളവ് ,​ കുട്ടികളില്‍ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായതാണ് കുറഞ്ഞ ഡോസ് തിരഞ്ഞെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാല്‍ മൂന്ന് മൈക്രോഗ്രാമിന്റെ രണ്ട് കുത്തിവയ്പ്പുകള്‍ മൂലമുണ്ടായ പ്രതിരോധ ശേഷി വാക്സിനെടുത്ത മറ്റു വിഭാഗക്കാരെ അപേക്ഷിച്ച്‌ താരതമ്യേന കുറവാണ്.

Related Articles

Back to top button