KeralaLatest

‘ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തൂ’; യു. എസ് എംബസിയില്‍ നോട്ടീസ്

“Manju”

ന്യൂഡല്‍ഹി : റഷ്യയു​മായുള്ള സഹകരണത്തിന്റെ പേരില്‍ ഇന്ത്യക്ക് നിരന്തരം മുന്നറിയിപ്പ് നല്‍കി പ്രതികരിക്കുന്ന യു.എസ് നടപടിക്കെതിരെ ഡല്‍ഹിയിലെ യു.എസ് എംബസിക്ക് മുന്നിലും പ്രതിഷേധം.  ഇന്ത്യ റഷ്യയുമായി സഹകരിച്ചാല്‍ പ്രത്യാഘാതം ഭീകരം ആയിരിക്കുമെന്ന് യു.എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന ഇന്ത്യയുടെ അതിര്‍ത്തി കയ്യേറിയാല്‍ റഷ്യ സഹായിക്കാന്‍ എത്തില്ലെന്നും യു.എസ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതിഷേധം എന്ന നിലക്കാകും പോസ്റ്റര്‍ എന്നാണ് പൊലീസ് വിലയിരുത്തല്‍. വെള്ളിയാഴ്ച രാത്രി ന്യൂഡല്‍ഹിയിലെ യു.എസ് എംബസിക്ക് പുറത്തുള്ള ബോര്‍ഡിലാണ് ‘ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുക’ എന്ന പോസ്റ്റര്‍ പതിച്ചത്.
ഇതേ കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ”ബൈഡന്‍ ഭരണകൂടം, ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തൂ. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. ചൈനക്കെതിരെ യു.എസിന് ഇന്ത്യയെ ആവശ്യമാണ്. ഞങ്ങളുടെ എല്ലാ അച്ചടക്കമുള്ള ധീരരായ ഇന്ത്യന്‍ സായുധ സേനകളില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ജയ് ജവാന്‍, ജയ് ഭാരത്” എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍.

Related Articles

Back to top button