Article

ഇന്നലെവരെ എല്ലാം ഞങ്ങളുടെ കൈയില്‍ ഭദ്രമെന്ന് അഹങ്കിരിച്ചിരുന്നവര്‍ ഈ കുഞ്ഞന് മുന്നില്‍…

“Manju”

വി.ബി.നന്ദകുമാര്‍

കൊറേണാ വൈറസ് രോഗത്തിന മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. നമ്മളേവരും ഈ പ്രഖ്യാപനം കേള്‍ക്കുന്നതിനായി കാതോര്‍ത്തിരിക്കുകയാണ്. ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. ഈ പ്രഖ്യാപനം ഈ അറിയിപ്പ് ലോകം എങ്ങനെയായിരിക്കും സ്വീകരിക്കുക. അങ്കംജയിച്ച് തട്ടില്‍ നില്‍ക്കുന്ന ചേകവനെ പോലെ, അല്ല യുദ്ധങ്ങല്‍ വിജയിച്ച വീരസൈനികരെപോലെ, ഇതൊന്നുമായിരിക്കില്ല അതുക്കുംമേലേയുള്ള വികാരത്തോടെയാകും ലോകജനത ഈ പ്രഖ്യാപനത്തെ വരവേല്‍ക്കുക. അത്തരമൊരു മുഹൂര്‍ത്തത്തിന് വേണ്ടി നമുക്ക് അക്ഷമരായി കാത്തിരിക്കാം. അതിനുമുന്‍പ് വൈറസിന്റെ ജനിതകം കണ്ടെത്തണം. അതിനുള്ളപരിശ്രമത്തിലാണ് ലോകം. വിവിധരാജ്യങ്ങള്‍ സഹകരിച്ച് അന്താരാഷ്ട്ര പ്രോട്ടോകോള്‍ രൂപപ്പെടുത്തി മാത്രമേ കോവിഡ്-19 നെതിരെ പോരാടാന്‍ കഴിയൂ. അതിനുള്ള പരിശ്രമത്തിലാണ് WHO. ഈ ശ്രമത്തിന് നേതൃത്വം നല്‍കുന്നത് WHOയിലെ ചീഫ് സയന്റിസ്റ്റ് ഇന്ത്യന്‍ ഗവേഷകനായ ഡോ.സൗമ്യസോമിനാഥന്‍ ആണ്. ഇവര്‍ വിജയിക്കണം. നമുക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാം.
ലോകത്തെമുഴുവന്‍ ഒരു കുഞ്ഞന്‍ ശത്രുകീഴടക്കികൊണ്ടിരിക്കുകയാണ്. കോടാനുകോടികള്‍ മുടക്കി ആവനാഴിയില്‍ ആയുധങ്ങള്‍ സ്വരുകൂട്ടിയ വമ്പന്‍ രാജ്യങ്ങള്‍ പലതും ഈ കുഞ്ഞന് മുന്നില്‍ ഭയന്നു വിറച്ചുകഴിഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍പോലും കൈവശ്യമുള്ളവര്‍ വെറുമൊരു പാരസെറ്റമോളിന് വേണ്ടി ശണ്ഠകൂടുന്നു. മാസ്‌ക്കെന്ന തുണികഷണത്തിന് വേണ്ടി പിടിവലികൂടുന്നു. ഇന്നലെവരെ എല്ലാം ഞങ്ങളുടെ കൈയില്‍ ഭദ്രമെന്ന് അഹങ്കിരിച്ചിരുന്ന ഭരണാധിപന്മാര്‍, ഏത് പ്രശ്‌നത്തിനും തങ്ങളുടെ പക്കലേ പ്രതിവിധിയുള്ളൂ എന്ന് വീമ്പിളക്കിയിരുന്ന ആത്മീയ മതനേതാക്കള്‍, ലോകം തന്റെ കൈവിരള്‍ തുമ്പിലാണെന്ന് ഊറ്റംകൊണ്ട ബിസിനസ് പ്രമാണിമാര്‍, ഫാന്‍സുകളെ സൃഷ്ടിച്ച് കേമന്മാരെന്ന് ഞെളിഞ്ഞുനടന്ന സിനിമാനടന്മാര്‍ ഇവരെല്ലാം എന്തോരം തള്ളുകളാണ് ഇത്രയും നാള്‍ തള്ളിയിരുന്നതെന്ന് നാം തിരിച്ചറിഞ്ഞിരിക്കുന്നു. എല്ലാവരും പൊതുശത്രുവിന്‌റെ മുന്നില്‍ പഞ്ചപുച്ഛമടക്കി വീട്ടിലിപ്പാണിപ്പോള്‍. കാരണം ശത്രുവിനെ നേരിടാന്‍ ആയുധമില്ല. ബോംബിനേയും മിസൈലുകളേയും ഭയക്കാത്ത കൊറോണയെ നേരിടാന്‍ , ഈ പടയോട്ടത്തില്‍ ശരിക്കുള്ള യുദ്ധോപകരണം ആയുധങ്ങളുടെ പട്ടികയില്‍ ഒരിക്കലും ഇടംപിടിക്കാത്ത, വെന്റിലേറ്ററുകളാണ്. ആരും ഇതുവരെ കരുതാത്ത ഈ ആയുധം മാത്രമാണ് നമുക്കുമുന്നിലുള്ളത്. അത് തികച്ചും അപര്യാപ്തമാണ്.
പുതിമരുന്ന് കണ്ടുപിടിക്കാന്‍ എത്രമാത്രം വേഗതകൂട്ടിയാലും ചുരുങ്ങിയത് 12മുതല്‍ 18മാസമെങ്കിലും എടുക്കുമെന്നാണ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഈ വൈറസിനെ മെരുക്കുക അത്ര എളുപ്പമല്ല എന്നര്‍ത്ഥം. 1960 കളില്‍ തന്നെ കൊറണാവൈറസ് കുടുംബത്തെ തിരിച്ചറിഞ്ഞു എങ്കിലും അതൊരു ജലദോഷം ഉണ്ടാക്കുന്ന വൈറസ് എന്നാണ് ശാസ്ത്രലോകം കണക്കാക്കിയത്. എന്നാല്‍ 40 ലേറെ അംഗങ്ങലുള്ള ഈ വൈറസ് കുടുംബത്തില്‍ ചിലത് കൊലയാളിയായി രൂപം പ്രാപിച്ചു. 2002ല്‍ ചൈനയില്‍ താണ്ടവമാടിയ സിവില്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ 800 പേരുടെ ജീവനാണ് എടുത്തത്. വെരുകില്‍ നിന്നും മനുഷ്യരിലെത്തി എന്നുകരുതുന്ന സാര്‍സ് 7 മാസമേനിലനിന്നുള്ളൂ. കുറേപ്പേര്‍മരിച്ചെങ്കിലും കൂടുതല്‍പേര്‍ രക്ഷപ്പെട്ടു. 10 വര്‍ഷത്തിന് ശേഷം പശ്ചിമേഷ്യയില്‍ പടര്‍ന്ന മെര്‍സ് എന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാവൈറസിന്റെ വകഭേദമായിരുന്നു. ഒട്ടകമാണ് ഈ വൈറസിന്റെ വാസകേന്ദ്രമായത്. ഇപ്പോഴിതാ കൊറോണ കുടുംബത്തില്‍ നിന്നുള്ള
മൂന്നാമത്തെ കൊലയാളി കോവിഡ്-19 ലോകത്തെ വിറപ്പിക്കുന്നു. നമ്മുടെ തൊട്ടാവാടി പൂവിന്റെ രൂപം.ചുറ്റിനും വെളിയിലേക്ക് പൊന്തിനില്‍ക്കുന്നതിനെ സ്‌പൈക്കുകള്‍ എന്നാണ് പേര്. ജ്വലിക്കുന്ന സൂര്യന് ചുറ്റും കാണപ്പെടുന്ന വലയത്തെ സോളാര്‍ കൊറാണാ എന്നാണ് ആംഗലേയ ഭാഷ്യം. സ്‌പൈക്കുകളുടെ നിര ഇതിന് സമാനമാണ്. അതാണ് ഇതിന് കൊറോണാവൈറസ് എന്ന് വിളിപ്പേരുവീണത്.ഇതിന്റെ വലിപ്പം 90 നാനോമീറ്ററാണ്. ഒരു നാനോമീറ്ററെന്നാല്‍ഒരുമീറ്ററിന്റെ നൂറുകോടിയിലൊരംശം. നോക്കൂ കോവിഡിന്റെ വലിപ്പം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര
ചെറുതാണ്.ഒരു മണല്‍തരിയുടെ അത്രപോലും വലിപ്പമില്ല. ഇത് മനുഷ്യരിലേക്ക് എത്തിയത് എവിടെനിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നിപ്പപോലെ വവ്വാലുകളില്‍ നിന്നാകാം എന്ന് അനുമാനിക്കുന്നു. പക്ഷേ കോവിഡിന്റെ വാസകേന്ദ്രം മനുഷ്യാണിപ്പോള്‍. അതാണ് അപകടകരമായതും.കോവിഡിന്റെ സ്‌പൈക്കുകള്‍ അതായത് തൊട്ടാവാടിപൂവിന്റെ ചുറ്റുമുള്ളത് നമ്മുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത്‌പെലെ ഈ സ്‌പൈക്കുകളും ശരീരത്തില്‍ പെട്ടെന്ന് ഒട്ടിപ്പിടിക്കും. തൊണ്ടയില്‍ എത്തിയാല്‍ അവിടെ ഇരുന്ന് മെല്ലെ സ്‌പൈക്കുകള്‍ ലയിച്ച് ചേരും ഇതോടെ അവന്‍ തൊണ്ടയില്‍ വാസമാക്കും. പിന്നെമെല്ലെ ശ്വാസകോശത്തിലേക്ക് കടക്കും. ഓര്‍ക്കുക സോപ്പും വെള്ളവും വൈറസിന്റെ പുറംചട്ട നേരത്തേ പറഞ്ഞ സ്‌പൈക്ക് നശിക്കം. ഇതോടെ അവന് നിലനില്‍പ്പില്ലാതാകും നശിക്കും.അതുകൊണ്ടാണ് ഇടക്കിടക്ക് സോപ്പുവെളള്ളംകൊണ്ട് കൈകഴുകാന്‍ പറയുന്നത്. 17 വര്‍ഷം മുന്‍പ് സാര്‍സിനാല്‍ 10ശതമാനംപേര്‍ മരിച്ചു. എട്ടുവര്‍ഷംമുന്‍പ് മെര്‍സ് 35ശതമാനംപേര്‍ മരിച്ചു. കോവിഡ് മരണനിരക്ക് കൂടുകയാണ്.ലോകത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തുകയാണ്. ഈ അവസ്ഥയില്‍ ലോകത്തെ ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞന്മാര്‍ വരെ പറയുന്നു. വീട്ടില്‍ തന്നെയിരിക്കുക. സാമൂഹ്യവായാപനം തടയുക. ശാന്തിഗിരി ന്യൂസും അതേറ്റ് പറയുന്നു. വീട്ടിലിരിക്കുക. പുറത്തിറങ്ങി അനാവശ്യമായി നടക്കാതിരിക്കുക. ബ്രേക്ക് ദ ചെയിന്‍.

Related Articles

Leave a Reply

Back to top button