IndiaLatest

സ്ത്രീകളുടെ സുരക്ഷയ്ക്കായി ഷീ ഓട്ടോ സ്റ്റാന്‍ഡ്

“Manju”

അമരാവതി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗമായി ഷീ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിച്ച്‌ തിരുപ്പതി പോലീസ്. ആന്ധ്രാപ്രദേശില്‍ ആദ്യമായാണ് ഷീ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നത്. ഇവിടെ സ്റ്റാന്‍ഡ് നിയന്ത്രിക്കുന്നതും, ഓട്ടോ ഓടിക്കുന്നതും സ്ത്രീകള്‍ മാത്രമായിരിക്കും. ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മഹിളാ യൂണിവേഴ്സിറ്റി, റൂയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഷീ ഓട്ടോ സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്.

ഭൂമന കരുണാകര്‍ റെഡ്ഡി എംഎല്‍എയും സിറ്റി മേയര്‍ ഡോ.ആര്‍.ശിരീഷയും അര്‍ബന്‍ പോലീസ് സൂപ്രണ്ട് വെങ്കട അപ്പല നായിഡുവും ചേര്‍ന്നാണ് ഷീ ഓട്ടോ സ്റ്റാന്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതേസമയം, വനിതാ ഓട്ടോ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ടി പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കുമെന്നും പോലീസ് അറിയിച്ചു.
സ്ത്രീകള്‍ക്കായി പ്രത്യേക ഓട്ടോ സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്രദേശമാണ് തിരുപ്പതിയെന്നും ഈ നടപടിയിലൂടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിച്ചുവെന്നും കരുണാകര്‍ റെഡ്ഡി അറിയിച്ചു.

Related Articles

Back to top button